5/29/2011

വേനല്‍ മഴ.

വേനല്‍ അതിന്റെ പാരമ്യത്തിലെത്തി..

ജീവജാലങ്ങള്‍ വെള്ളത്തിനായി നാല് പാടും അലഞ്ഞു.

പുഴവക്കത്തെ വാകമരത്തില്‍ നിന്നും അവസാനത്തെ

ഇലയും പൊഴിഞ്ഞപ്പോള്‍ ഗ്രാമമുഖ്യന്‍ പറഞ്ഞു.

“നാളെ എല്ലാരും മൈതാനത്ത് വരിക.

നമുക്ക് മഴയ്ക്കായി ദൈവത്തോട് പ്രാര്‍ത്ഥിക്കാം.”

പിറ്റേ ദിവസം പ്രാര്‍ഥനയ്ക്കായി വന്നവരുടെ കയ്യില്‍

കുട കാണാഞ്ഞ ഗ്രാമമുഖ്യന്‍ പ്രാര്‍ത്ഥനാ പന്തലിന്റെ.

പിന്നിലുള്ള വഴിയിലൂടെ ഓടി രക്ഷപ്പെട്ടു.

4 comments:

രമേശ്‌ അരൂര്‍ said...

മഴ വന്നിട്ട് പോരെ കുട പിടിക്കാന്‍ ...അല്ല ,അയാള്‍ എന്തിനാ ഓടി രക്ഷപ്പെട്ടത് ?

നിരീക്ഷകന്‍ said...

അവിശ്വാസിയുടെ പ്രാര്‍ത്ഥനയെ പേടിച്ചോ?
വിശ്വാസം ചോദ്യം ചെയ്യുമെന്നുള്ളത് കൊണ്ടോ?

RUBY said...

@രമേശ്‌ ഭായ്......& ഞാന്‍.

ഇത് എവിടെയെങ്കിലും ഒന്ന് അവസാനിപ്പിക്കണ്ടേ എന്ന് കരുതി എഴിതിയതാണ്.

നിങ്ങള്‍ പറയുന്നത് കേട്ടാല്‍ തോന്നും ബാക്കി ഒക്കെ ആണെന്ന്. ഹി ഹി..

എന്തായാലും വന്നതിനു നന്ദി...

Noushad Koodaranhi said...

ഭീരു......!