5/29/2011

വേനല്‍ മഴ.

വേനല്‍ അതിന്റെ പാരമ്യത്തിലെത്തി..

ജീവജാലങ്ങള്‍ വെള്ളത്തിനായി നാല് പാടും അലഞ്ഞു.

പുഴവക്കത്തെ വാകമരത്തില്‍ നിന്നും അവസാനത്തെ

ഇലയും പൊഴിഞ്ഞപ്പോള്‍ ഗ്രാമമുഖ്യന്‍ പറഞ്ഞു.

“നാളെ എല്ലാരും മൈതാനത്ത് വരിക.

നമുക്ക് മഴയ്ക്കായി ദൈവത്തോട് പ്രാര്‍ത്ഥിക്കാം.”

പിറ്റേ ദിവസം പ്രാര്‍ഥനയ്ക്കായി വന്നവരുടെ കയ്യില്‍

കുട കാണാഞ്ഞ ഗ്രാമമുഖ്യന്‍ പ്രാര്‍ത്ഥനാ പന്തലിന്റെ.

പിന്നിലുള്ള വഴിയിലൂടെ ഓടി രക്ഷപ്പെട്ടു.

5/24/2011

തോര്‍ത്തുമുണ്ട്.

തന്റെ പുതിയ ഉത്പന്നം തുണിക്കച്ചവടക്കാരന്‍

നാട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.; തോര്‍ത്തുമുണ്ട്.

കര്‍ഷകന്‍ അത് വാങ്ങി ,ജോലി സമയത്ത് വെയില്‍

കൊള്ളാതിരിക്കാന്‍ തലയില്‍ കെട്ടി.

തെങ്ങ് കയറ്റക്കാരന്‍ അത്, തെങ്ങില്‍ കയറാനുള്ള

തളപ്പായി ഉപയോഗിച്ചു .

നാണിയമ്മ , റേഷന്‍ കടയില്‍ നിന്നും അരി

വാങ്ങിയതും തോര്‍ത്തുമുണ്ടില്‍ തന്നെ.

കുളിക്കാന്‍ ആരും തോര്‍ത്തുമുണ്ട് ഉപയോഗിക്കുന്നില്ലെന്ന് കണ്ട

വ്യാപാരി, അത് സ്വന്തം കഴുത്തില്‍ കെട്ടി തൂങ്ങിച്ചത്തു.

4/21/2011

രക്ഷപ്പെട്ടു.....

ജാലകത്തില്‍ നിന്നുള്ള അറിവിലൂടെ ആണ് അയാള്‍ ആ ബ്ലോഗ്ഗില്‍ എത്തിയത്.

അയാള്‍ പോസ്റ്റ് രണ്ടു മൂന്നു പ്രാവശ്യം വായിച്ചു.

ഇത് കഥയോ? ,കവിതയോ? ,അയാള്‍ ആകെ കണ്‍ഫ്യൂഷനിലായി.

ഒടുക്കം അതിന്റെ ലേബലില്‍ നോക്കിയപ്പോള്‍ അയാള്‍ക്ക്‌ മനസ്സിലായി,

എന്താണ് "അതെ"ന്ന്!!!

ഗൂഗിളിന്റെ മഹാ മനസ്കതയ്ക്ക് നന്ദി

പറഞ്ഞു കൊണ്ട് അയാള്‍ തടി കയിച്ചിലാക്കി.