5/24/2011

തോര്‍ത്തുമുണ്ട്.

തന്റെ പുതിയ ഉത്പന്നം തുണിക്കച്ചവടക്കാരന്‍

നാട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.; തോര്‍ത്തുമുണ്ട്.

കര്‍ഷകന്‍ അത് വാങ്ങി ,ജോലി സമയത്ത് വെയില്‍

കൊള്ളാതിരിക്കാന്‍ തലയില്‍ കെട്ടി.

തെങ്ങ് കയറ്റക്കാരന്‍ അത്, തെങ്ങില്‍ കയറാനുള്ള

തളപ്പായി ഉപയോഗിച്ചു .

നാണിയമ്മ , റേഷന്‍ കടയില്‍ നിന്നും അരി

വാങ്ങിയതും തോര്‍ത്തുമുണ്ടില്‍ തന്നെ.

കുളിക്കാന്‍ ആരും തോര്‍ത്തുമുണ്ട് ഉപയോഗിക്കുന്നില്ലെന്ന് കണ്ട

വ്യാപാരി, അത് സ്വന്തം കഴുത്തില്‍ കെട്ടി തൂങ്ങിച്ചത്തു.

6 comments:

കൊമ്പന്‍ said...

പാവം കച്ചവടക്കാരനെ കൊന്നു അല്ലെ

Unknown said...

പാവം തോർത്ത് മുണ്ട്

Lipi Ranju said...

ദൈവമേ .... ഇത്രയ്ക്കും വേണമായിരുന്നോ... :)

രമേശ്‌ അരൂര്‍ said...

അ"തോര്‍ത്തു" കൊള്ളണം :)

Unknown said...

ഈ തോര്‍ത്ത് കൊള്ളാം, കൂടുതലെഴുതി ഞാനില്ല ;)

RUBY said...

@ കൊമ്പന്‍........കച്ചവടക്കാരനെ കൊല്ലണ്ടേ.
@ ജുവൈരിയ്യ......അതെ തോര്‍ത്തുമുണ്ടിന്റെ ഒരു വിധി....
@ ലിപി.......പിന്നെ വേണ്ടാതെ.അവസാനം നാട്ടുകാര്‍ എല്ലാം കൂടി വ്യാപാരിയെ തോര്‍ത്തുമുണ്ട് കഴുത്തില്‍ കെട്ടി മരത്തില്‍ തൂക്കി എന്നാണ് എഴിതിയത്.പിന്നെ വ്യാപാരിക്ക് ഒരു ചാന്‍സ്‌ കൊടുത്തതാണ്.
@ രമേശ്‌ ഭായ്..........ഹ ഹ. അതെ അ"തോര്‍ത്താല്‍" നന്ന്.
@ നിശാസുരഭി.......താങ്ക്സ്.